
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒഴിഞ്ഞ ഗാലറി കൊച്ചിയിൽ കണ്ടു. മഞ്ഞക്കടലാകുന്ന ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം ഇന്നലെ ഒഴിഞ്ഞ നിലയിലായിരുന്നു. ആരവമില്ലാത്ത ഹോം ഗ്രൗണ്ടിൽ ആദ്യമായി ബ്ലാസ്റ്റേഴ്സ് കളിച്ചു. ബ്ലാസ്റ്റേഴ്സ്- ജെംഷഡ്പൂര്‍ മത്സരം കാണാനായി എത്തിയത് കൃത്യമായി പറഞ്ഞാൽ 8451പേർ.
ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള ഹോം മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസ് ആണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ വരെ ഇതിനേക്കാൾ ആരാധകർ എത്തിയിട്ടുണ്ടായിരുന്നു. ലറിയിൽ പ്രതിഷേധ സൂചകമായി ബാന്നറുകളും ഉയർന്നു. ഞങ്ങൾ ഇതിലും നല്ലത് അർഹിക്കുന്നു എന്നും ഞങ്ങൾ ഉപഭോക്താക്കളല്ല ആരാധകരാണ് എന്നും ആരാധകർ എഴുതിയിരുന്നു.
-Advertisement-