
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളായ സന്ദേശ് ജിങ്കനെയും സികെ വിനീതിനെയും സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തെത്തി. ജനുവരി ട്രാന്‍സ്ഫര്‍ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് പ്രധാന താരങ്ങളെ ഒഴിവാക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ടീമുകൾ രംഗത്ത് വന്നത്.
ബ്ലാസ്റ്റേഴ്സിലെ ഏറ്റവും ലോയൽ താരമായി ഹെയിറ്റേഴ്സ് വരെ അംഗീകരിക്കുന്ന താരമാണ് ജിങ്കൻ എന്ന പ്രതിരോധ മതിൽ. ഈ സീസണിൽ നിറം മങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിലെ മലയാളികളുടെ പ്രതീകമാണ് ആരാധകരുടെ വിനീതേട്ടൻ എന്ന സികെ വിനീത്. അഞ്ചാം സീസണില്‍ രണ്ടു ഗോൾ മാത്രമാണ് താരം നേടിയത്. അതിനു പിന്നാലെ ആരാധകരുമായിട്ടുള്ള കലഹം താരത്തിനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.
-Advertisement-