
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിന്റേതെന്നു പറഞ്ഞ് ബെംഗളൂരു എഫ്‌സി നായകൻ സുനിൽ ഛേത്രി. സ്വന്തം ടീമിനെ ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കുന്ന മലയാളി ഫുട്ബോൾ ആരാധകർക്ക് ഇന്ന് ലഭിച്ചത് മുൻ ഇന്ത്യൻ നായകൻറെ സ്നേഹാദരം. കൊച്ചിയിൽ കളിക്കുമ്പോൾ ഉള്ള ഗ്യാലറിയിലെ പിന്തുണ രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് സുനിൽ ഛേത്രി പറഞ്ഞു.
രാജ്യത്ത് എവിടെ കളിക്കുന്നതിനേക്കാളും മികച്ച അന്തരീക്ഷം കേരളത്തിൽ കളിക്കുമ്പോൾ ആണെന്നും ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ആർത്തിരമ്പുന്ന മഞ്ഞപ്പടയുടെ നടുവിൽ വന്നു ജയിക്കുന്നത് ശ്രമകരമാണ്. ഇത്തവണ അതിനു സാധിച്ചതിൽ സന്തുഷ്ടനാണെന്നും ഛേത്രി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലുള്ള മത്സരങ്ങൾ ആരാധകർ ഒരു വൻ മത്സരമായി മാറ്റുന്നതിൽ സന്തോഷമുണ്ടെന്നും ഛേത്രി കൂട്ടിച്ചേർത്തു.
-Advertisement-