
ചുണ്ടിനു കപ്പിനും ഇടയിൽ ജയം നഷ്ടമായതിന്റെ വിഷമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്. സികെ വിനീതിന്റെ തകർപ്പൻ ഗോളിൽ വിജയമുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായാണ് ഡല്‍ഹി ഡൈനാമോസ് സ്‌കോർ ചെയ്യുന്നത്.
അര്‍ഹതപ്പെട്ട ജയം കൈവിട്ടു പോയത് വിനീതിന് അർഹമായ പെനാൽറ്റി റഫറി അനുവദിക്കാത്തതിനാലാണെന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരിച്ചു. പന്തുമായി മുന്നേറിയ സി.കെ. വിനീതിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്യുകയായിരുന്നു. സ്റ്റേഡിയത്തിൽ ഈ കട്ട ഫൗൾ കാണാത്ത റഫറി മാത്രമായിരുന്നിരിക്കണം. മത്സരം മാറിമറിഞ്ഞത് ആ നിമിഷങ്ങളിൽ ആണെന്നും ആശാൻ പറഞ്ഞു.
-Advertisement-