മലയാളി സാന്നിധ്യത്തോടെ ടീമിനെ ഇറക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ന് മുംബൈ സിറ്റിക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ്. കരുത്തരായ മുംബൈയെ ഇന്ന് പരാജയപ്പെടുത്തിയെ പറ്റൂ  കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്നും ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സ്വാപനം പോലും ഇല്ലാതെയാകും.

മലയാളി താരങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാകും ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. സഹലും അനസ് എടത്തൊടികയും ടീമിൽ ഉറപ്പായുമുണ്ടാകും. മാനുപ്പയും സികെ വിനീതും ബെഞ്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ജിങ്കന്‍, അനസ്, പേസിച്,കാലി എന്നിവരാകും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കാക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here