റഫറിയുടെ പിഴവുകള്‍ക്ക് മാപ്പില്ല, പൊങ്കാലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

റഫറിയുടെ പിഴവുകള്‍ക്ക് മാപ്പ് കൊടുക്കാതെ മഞ്ഞപ്പടയുടെ ആരാധകർ. മലയാളികൾ ഇന്ന് കയറി പൊങ്കാലയിട്ടത് റഫറിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ. വന്‍ അസഭ്യവര്‍ഷമാണ് താക്കൂറിന്റെ ഫേസ്ബുക്ക് അക്കൗണ്ടുകളിലടക്കം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ നടത്തുന്നത്.

റഫറി ഇന്നലെ ബ്ലാസ്റ്റേഴ്സിനെതിരെ തിരിഞ്ഞിരുന്നില്ലെങ്കിൽ ഉറപ്പായും ബ്ലാസ്റ്റേഴ്‌സ് ജയിച്ചേനെ. മത്സരത്തിലുടനീളം റഫറി ഓം പ്രകാശ് താക്കൂറിന്‌ സംഭവിച്ച പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് ജയം നിഷേധിച്ചത്. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇതാദ്യമായല്ല റഫറിയുടെ പിഴവുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വില നൽകേണ്ടി വരുന്നത്.

-Advertisement-

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here