
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പൂനെക്കെതിരെ ഇറങ്ങും. ഇരു ടീമുകൾക്കും ലക്ഷ്യം ജയം മാത്രമാണ്. കൊച്ചിയിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് അവസാന അഞ്ചു മത്സരങ്ങളിൽ 2 സമനിലയും മൂന്നു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ നാലെണ്ണം പരാജയപ്പെട്ട പുനെ ഒരു ജയമാണ് സ്വന്തമാക്കിയത്.
ആരാധകർ പോലും കൈവിട്ട കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരതമ്യേനെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഫിനിഷിങിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. എന്നാൽ പൂനെയെ എഴുതി തള്ളാനാവില്ല. പൂനെക്ക് കേരളത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിൽ പുനെയുടെ നിലയും ശോകമാണ്. മുൻ ബ്ലാസ്റ്റേഴ്സ് താരം ഹ്യുമേട്ടൻ ഇന്ന് കളത്തിൽ ഇറങ്ങിയേക്കും. പോയന്റ് നിലയിൽ ഒൻപതാം സ്ഥാനത്താണ് പുനെയുള്ളത്. ടൂർണമെന്റിൽ ഏറ്റവും കുറവ് ഗോൾ കണ്ടെത്തിയ ടീമുകളിൽ ഒന്നാണ് പുനെ സിറ്റി. മലയാളി താരം ആഷിക് കരുണിയൻ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.