
സൂപ്പർ താരങ്ങളെ വിട്ടൊഴിവാക്കുക. കൂടുതൽ സാമ്പത്തികം ആ വഴിയിലൂടെ കയ്യിൽ എത്തിക്കുക. പ്ലേ ഓഫ് ഇല്ലാത്ത ടീമിന് വേണ്ടി പണം മുടക്കാതെ മാക്സിമം വാങ്ങി വിറ്റൊഴിവാക്കുക. ഇതാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ സ്ട്രാറ്റജി എന്ന് തോന്നുന്നു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ ക്ലബ് വിടുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി തന്നെയാണ്.
സൂപ്പര്‍കപ്പിന് മുന്നോടിയായി ടീമിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കുകയെന്ന നിലയിലാണ് മാനേജ്‌മെന്റ് മുന്നോട്ടു പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ജിങ്കനെ ആണ് ആദ്യം വിറ്റൊഴിവാകുക എന്നറിയുന്നു. ഇതിനു പുറമെ കോടികൾ വാങ്ങുന്ന സികെ വിനീതിനെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കും.