
സമീപ കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിനേക്കാൾ കൂടുതൽ ആരാധകരുടെ പഴി കേൾക്കുന്ന താരമാണ് സികെ വിനീത്. കട്ടക്ക് നിൽക്കുന്ന ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ മുദ്രയായിരുന്നു. തുടര്‍ച്ചയായുണ്ടായ തോല്‍വികളും സമനില വഴങ്ങലും ഫാന്‍സിനെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാക്കി. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആരാധകര്‍ക്ക് ഉറപ്പ് നൽകിയ പ്രകടനം പുറത്തേക്കെടുക്കാൻ സാധിച്ചിട്ടില്ല.
ഒരു കൂട്ടം ആരാധകർ പരുഷമായ രീതിയിലാണ് സൂപ്പർ താരം സികെ വിനീതിനോട് പെരുമാറിയത്. കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ വിനീതിന് നേരെ ഉണ്ടായത്. ആരാധകരുടെ ഈ രോഷത്തിന് ഇരയാകുന്ന ആദ്യ വ്യക്തി താനെല്ലെന്നും ആദ്യത്തെ കൊല്ലം മുഹമ്മദ് റാഫിയാണ് ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ കേട്ടിട്ടുള്ളതെന്നും വിനീത് പറഞ്ഞു. റിനോയും ഇതുപോലെ കേട്ടിട്ടുണ്ട്. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേ അറിയാനുള്ളൂ. ഇതൊന്നും അത്രയ്ക്ക് കാര്യമാക്കുന്നില്ല എന്ന മട്ടിലാണ് താരത്തിന്റെ പ്രതികരണം.