വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പഴങ്കഥ ആവർത്തിക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നിൽ. ഇരുപതാം മിനുറ്റില്‍ മലയാളി താരം ആഷിഖ് കുരുനിയന്റെ പാസില്‍ നിന്ന് മാഴ്സലീന്യോയാണ് പൂനെയ്ക്കായി ഗോൾ നേടിയത്.

പതിവ് പോലെ അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ പൂനെയുടെ പോസ്റ്റിലേക്ക് ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും പായിക്കാനായില്ല.38 ആം മിനുട്ടിൽ ജിങ്കന്റെ പാസിൽ നിന്നും ഡോങ്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ പൂനെയുടെ വലയിലേക്കല്ല പകരം പുറത്തേക്കാണ് പോയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here