
മുൻ ഗോകുലം താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മുൻ ഗോകുലം താരവും നിലവിൽ ചെന്നൈയിൻ എഫ്സിയുടെ യുവതാരവുമായ ബാവോറിങ്ഡാവോ ബോഡോയെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലായി സ്വന്തമാക്കിയത്.
ലോൺ അടിസ്ഥാനത്തിൽ ആണ് ചെന്നൈയിനിൽ നിന്ന് ബോഡോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. സൂപ്പർ താരം സികെ വിനീതിന് പകരമായാണ് യുവതാരത്തിന്റെ വരവ്. ഐ ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായ ബോഡോ നിലവിൽ ഇന്ത്യൻ അണ്ടർ 19 താരവും ക്യാപ്റ്റനുമാണ്.
ചെന്നൈയിൻ എഫ്സിയുടെ താരമായ ബോഡോ ചെന്നൈക്കും ലോണിൽ ഗോകുലത്തിനു വേണ്ടിയും മിനർവ പഞ്ചാബിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി പ്രതീക്ഷയാണ് ഈ ആസാം താരം. ജീക്സണ്‍ സിംഗ്, ഗോള്‍കീപ്പര്‍ ധീരജ് എന്നിവർക്ക് പിന്നാലെ മറ്റൊരു ഇന്ത്യൻ യുവതാരത്തെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.
-Advertisement-