
ഇന്ത്യൻ സൂപ്പർ ലീഗിൽ സമനിലകളിൽ നിന്ന് മോചനം തേടി കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി എഫ് സിയെ നേരിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങൾ തുടർച്ചയായി സമനില ആയതിന്റെ പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് പൂനെയെ നേരിടാനിറങ്ങുന്നത്.
കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് തിരിച്ചെത്തി. സിറിൽ കാലി തിരിച്ചെത്തി. ഒപ്പം കഴിഞ്ഞ മത്സരത്തിൽ സബ്ബായി എത്തി തകർത്തു കളിച്ച ലെൻ ദുംഗലും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്: നവീൺ, റാകിപ്, ജിങ്കൻ, പെസിച്, കാലി, നികോള, സഹൽ, ലെൻ ദുംഗൽ, പൊപ്ലാനിക്, സ്ലാവിസിയ, വിനീത്
പൂനെ: കമൽജിത്, അശുതോഷ്, മിൽസ്, ഗുർതേജ്, ഫനായി, ആദിൽ, സ്റ്റാങ്കോവിച്, വിയ, റോബിൻ, മാർസെലീനോ, അൽഫാരോ
-Advertisement-