
ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫ് സ്വപ്നങ്ങൾ ബ്ലാസ്റ്റേഴ്സിന് മങ്ങിക്കഴിഞ്ഞു. പുതിയ സീസൺ സൂപ്പർ കപ്പ് വരുന്നത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയേകുന്നുണ്ട്. ഹീറോ സൂപ്പര്‍ കപ്പിന്റെ രണ്ടാം സീസൺ അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി നടത്തപ്പെടും. ഫെഡറേഷൻ കപ്പിന് പകരമായി അവതരിപ്പിച്ച സൂപ്പർ കപ്പിന്റെ ആദ്യ ജേതാക്കൾ ബെംഗളൂരു എഫ്സിയായിരുന്നു.
ഐ ലീഗിലേയും ഇന്ത്യൻ സൂപ്പർ ലീഗിലെയും പത്ത് ടീമുകള്‍ വീതമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുക. യോഗ്യതാ റൗണ്ടിന് ശേഷം നോക്കൗട്ട് ഘട്ടത്തിലേക്ക് ടൂർണമെന്റ് നീങ്ങും. ഇരു ലീഗിലേയും ആദ്യ ആറ് സ്ഥാനത്തുള്ള ടീമുകള്‍ ചേര്‍ന്ന് 12 ക്ലബുകള്‍ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടും. ഈ ഫോര്മാറ്റണു ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നത്. ആദ്യ പത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.
-Advertisement-