
സ്വയം വിമർശനം അനിവാര്യം നിരാശ മറച്ചു പിടിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സികെ വിനീത്. ഈ സീസണിൽ ആദ്യമായി വിനീത് സ്റ്റാർട്ട് ചെയ്ത മത്സരമായിരുന്നു ഇന്നലത്തേത്. തുടർച്ചയായ സമനിലയിൽ നിരാശയും താരം മറച്ചു പിടിച്ചില്ല. തനിക്ക് ലഭിച്ച രണ്ടവസരം ലക്ഷ്യത്തിലെത്തിക്കാനും സാധിച്ചിരുന്നില്ലെന്നും വിനീത് കൂട്ടിച്ചേർത്തു .
വിനീതിന്റെ ഗോൾ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്നെങ്കിലും അവസാനം ഡൽഹി ഡൈനാമോസ് സമനില നേടുകയായിരുന്നു. റഫറി പെനാൾട്ടി നിഷേധിച്ചതിനെ കുറിച്ച് പ്രതികരിക്കില്ലെന്നു പറഞ്ഞ സികെ വിനീത്. റഫറിക്കെതിരെ പറഞ്ഞ് പിഴയോ വിലക്കോ വാങ്ങാൻ താല്പര്യമില്ലെന്നും കൂട്ടുചേർത്തു.
-Advertisement-