
ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായിട്ടുള്ളത്. ഒരു കിരീടം പോലുമില്ലാതെ ഇത്രയധികം ആരാധകരെ നേടിയിട്ടുള്ള മറ്റൊരു ടീമുണ്ടോ എന്ന കാര്യം സംശയമാണ്. ഇത്ര ചുരുങ്ങിയ കാലയളവിലാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള മറ്റു ഇന്ത്യൻ ടീമുകളിലുമധികം ആരാധകർ ബ്ലാസ്റ്റേഴ്സിന് സ്വന്തമായത്.
എങ്കിലും മഞ്ഞപ്പട ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം കൊച്ചിയിൽ ജയിക്കാൻ സാധിക്കാത്തതാണ്. ഹോം ഗ്രൗണ്ടിൽ തോൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒരു തുടർക്കഥയാവുകയാണ്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ആറെണ്ണം സമനിലയില്‍ പിരിഞ്ഞു. മികച്ച സ്റ്റേഡിയം അറ്റ്മോസ്ഫിയരും മികച്ച ആരാധകരും ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമാണെന്നുള്ളത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്.
-Advertisement-