
രണ്ടാം ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സണ് വമ്പൻ ജയം. കേരള ചെന്നൈയിൽ പോയി ചെന്നൈയിനെ അടിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതികാരം. ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഈ സീസൺ അവസാനിപ്പിച്ചു.
പ്രഗ്യാൻ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ഈ സീസണിൽ വെറും രണ്ടു ജയം നേടാൻ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്. 8 മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഓസോൺ എഫ്സിയാണ് ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്.
-Advertisement-