
കേരള ബ്ലാസ്റ്റേഴ്‌സിൽ മാറ്റത്തിന്റെ അലയൊലികൾ. ഇന്ത്യൻ ആരോസിന്റെ ലോകകപ്പ് താരം രാഹുൽ കെപിയെ ടീമിൽ എത്തിച്ചതിനു പിന്നാലെ ഗോകുലം കേരള എഫ്സിയുടെ യുവതാരം അർജുൻ ജയരാജിനെയും റാഞ്ചാൻ ഒരുക്കമിട്ട് മഞ്ഞപ്പട. കേരളത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച അറ്റാക്കിംഗ് മദ്ധ്യനിരതാരമാണ് അര്‍ജുന്‍.
അർജുൻ ജയരാജിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയ്ക്ക് ഏറെ ഗുണം ചെയ്യും. മഞ്ചേരി സ്വദേശിയായ അർജുൻ ഇപ്പോൾ ഗോകുലത്തിന്റെ അവിഭാജ്യഘടകമാണ്. ഐലീഗിൽ ഡിസംബറിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അർജുൻ സ്വന്തമാക്കിയിരുന്നു. മോഹൻ ബഗാൻ സൂപ്പർ താരം സോണി നോർദയെ ആണ് അർജുൻ പിന്നിലാക്കി നേട്ടം സ്വന്തമാക്കിയത്.
-Advertisement-