ഏഷ്യൻ കപ്പിന് ശേഷം ആദ്യമായി അനസ് എടത്തൊടിക കളിക്കളത്തിൽ ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബർത്ത് ഡേ ബോയ് അനസ് എടത്തൊടിക ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഏഷ്യൻ കപ്പിന് ശേഷം ആദ്യമായിട്ടാണ് അനസ് കളിക്കളത്തിൽ ഇറങ്ങുന്നത്. ഏഷ്യൻ കപ്പിൽ ഇന്ത്യ- ബഹ്‌റൈൻ പോരാട്ടത്തിലാണ് പരിക്കേറ്റ് അനസ് കളം വിട്ടത്. ആദ്യ മിനുട്ടിൽ തന്നെ പരിക്കേറ്റ അനസിന്റെ നഷ്ടം ഇന്ത്യൻ ടീമിലും പ്രകടമായിരുന്നു.

ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായതിന് പിന്നാലെ അനസ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അനസ് പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു എന്നും ഇന്ന് ചെന്നൈയിന് എതിരെ കളിക്കുമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ പ്രൊഫസർ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here