
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മരണമാസ്സ് എൻട്രി. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾക്ക് മുന്നിൽ. ബെംഗളൂരുവിൽ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ കണ്ടം വഴി ഓടിക്കാൻ ലഭിച്ച സുവർണാവസരമാണ് ഇന്ന്. സ്ലാവിസ്യ സ്റ്റിയാനോവിച്ചും കറേജ് പെകൂസണും മഞ്ഞപ്പടയ്ക്ക് വേണ്ടി ഇന്ന് ഗോളടിച്ചു.
ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് സ്റ്റിയാനോവിച്ച് ആദ്യം ലീഡ് നൽകി. പിന്നീടാണ് കറേജ് പെകൂസണ്ണിന്റെ വണ്ടർ ഗോൾ പിറന്നത്. ഇന്ന് ജയം നേടിയാൽ ബെംഗളൂരുവിനെ ആദ്യമായി തോൽപ്പിച്ചെന്ന നേട്ടം പ്രൊഫസർക്കും മഞ്ഞപ്പടയ്ക്കും സ്വന്തമാക്കാം.
-Advertisement-