
നിർത്തിപോയ്ക്കൂടെ ചേട്ടാ എന്നായിരിക്കും ഡേവിഡ് ജെയിംസിനോട് ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിക്കുന്ന ചോദ്യം. തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങി ഇന്ത്യൻ സൂപ്പർ ലീഗിൽ കിതയ്ക്കുകയാണ് നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. നോർത്തീസ്റ്റിനെതിരെ പടിക്കൽ ചെന്ന് കലമുടച്ചു ബ്ലാസ്റ്റേഴ്സ്.
ഇഞ്ചുറി ടൈമിൽ വഴങ്ങിയത് രണ്ടു ഗോളുകൾ. ഗോവക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. നേരത്തെ ബെംഗളുരുവിനോടും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
റെനെ മുളൻസ്റ്റീൻ പാതയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്സിലെ പരിശീലകൻ സ്ഥാനം തെറിക്കുമെന്ന കാര്യമുറപ്പാണ്. കളിക്കളത്തിൽ റെനെ കാലഘട്ടത്തേക്കളിലും മികച്ച പ്രകടനമാണ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് എങ്കിലും ടീമിനത് ഗുണമൊന്നും ചെയ്യുന്നില്ലെന്നത് യാഥാർഥ്യം.
കഴിഞ്ഞ സീസണിലെക്കളിലും കഷ്ടമാണ് ഈ സീസണിലെ കാര്യം. കിംഗ് ഡിജെ എന്ന് പറഞ്ഞു നടന്നാൽ മാത്രം മതിയോ ജയവും വേണ്ടേ എന്നാണ് പരിഹാസരൂപേണ ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.