കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചു പണി, ടീമിനെ അടിമുടി മാറ്റാൻ പ്രൊഫസർ

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ അഴിച്ചു പണിയുണ്ടാകുമെന്നുറപ്പായി. ബ്ലാസ്റ്റേഴ്‌സിന്റെ പോക്ക് പിന്നോട്ടാണെന്നും ഒരു പ്രൊഫഷണൽ ആണെന്ന് മറന്നു താരങ്ങൾ കളിക്കളത്തിൽ പെരുമാറുന്നു എന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നെലോ വിൻഗാഡ. ബ്ലാസ്റ്റേഴ്‌സ് ടീമിനെ അടിമുടി മാറ്റാൻ പ്രൊഫസർ ഒരുങ്ങുകയാണ്.

ഓരോ മത്സരം കഴിയുമ്പോളും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ട് പോകുന്നുവെന്നും ഈ രീതി മാറ്റണം എന്ന് അദ്ദേഹം പറഞ്ഞു. പരിക്ക് ഒരു തിരിച്ചടിയാണെന്നും ഇന്ന് ടീമിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here