സികെ വിനീതിന് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയ മഞ്ഞപ്പടയുടെ സികെ വിനീതിന് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിനിലേക്ക് പറന്ന് വിനീത് ഇനി തിരിച്ച് വരാൻ സാധ്യതയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് വിലയിരുത്തുന്നത്. ആയതിനാൽ സികെയുടെ പകരക്കാരനായി മൻവീർ സിംഗിനെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.

എഫ്സി ഗോവയുടെ സ്ട്രൈക്കറായ മൻവീർ ഒരു വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും വരാൻ തയ്യാറാണ്. കോറോയുടെ ബാക്ക് അപ്പ് സ്ട്രൈക്കറായ സിംഗ് പ്ലെയിംഗ് ടൈമാണ് ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സികെ വിനീത് ടീം വിടുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരിച്ചടിയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here