റെനെ മുളൻസ്റ്റീൻ പാതയിൽ ഡേവിഡ് ജെയിംസ്, ബ്ലാസ്റ്റേഴ്‌സിലെ സ്ഥാനം തെറിക്കുമോ ?

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കിതപ്പ് ഇപ്പോൾ ചർച്ചയാവുകയാണ്. മികച്ച ടീമും നല്ല പ്രകടനവും പുറത്തെടുക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വിജയം അകന്നു തന്നെ നിൽക്കുന്നു. റെനെ മുളൻസ്റ്റീൻ പാതയിൽ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്‌സിലെ പരിശീലകൻ സ്ഥാനം തെറിക്കുമോ എന്നതാണ് പലകോണിൽ നിന്നും ഉയരുന്ന ചോദ്യം.

റെനെയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ ആദ്യ 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 1 ജയം, 4 സമനില, 1 തോൽവി എന്നായിരുന്നു സമ്പാദ്യം. ഡേവിഡ് ജെയിംസിന്റെ ഈ സീസൺ നോക്കിയാലും അതേ ട്രാക്ക് റെക്കോർഡ് തന്നെയാണ് കാണാൻ കഴിയുന്നത്. 6 മത്സരങ്ങൾ, ഒരു ജയം, നാലു സമനില, ഒരു തോൽവി. കളിക്കളത്തിൽ റെനെ കാലഘട്ടത്തേക്കളിലും മികച്ച പ്രകടനമാണ് ജയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് എങ്കിലും ടീമിനത് ഗുണമൊന്നും ചെയ്യുന്നില്ലെന്നത് യാഥാർഥ്യം.

ഏഴാം മത്സരമാണ് റെനെയുടെ ഇന്ത്യൻ സൂപ്പർ ലീഗ് കരിയറിൽ വഴിത്തിരിവായത്. ഇത്തവണ ഡേവിഡ് ജയിംസിന്റെ കാര്യത്തിൽ അതാവർത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം. ജെയിംസ് കഴിഞ്ഞ ജനുവരി മുതൽ ടീമിനൊപ്പം ഉണ്ട്. മികച്ച ഒരു ടീം ഒരുക്കാനും തന്റെ ടാക്ടിക്സിലേക്ക് താരങ്ങളെ കൊണ്ടു വരാനും ജെയിംസിന് ആവശ്യത്തിൽ കൂടുതൽ സമയം ലഭിച്ചിട്ടുണ്ട്. എന്നിട്ടും തുടർച്ചയായ പരാജയങ്ങൾ ഡേവിഡ് ജയിംസിന്റെ കാര്യപ്രാപ്തിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here