
അടുത്ത സീസണിൽ വീണ്ടുമൊരു ഗോൾ കീപ്പറെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ യുവ താരം ധീരജ് സിങ്ങിന് ബാക്ക് ആപ്പ് ആയിട്ടോ അല്ലെങ്കിൽ ആദ്യ ഇലവനിൽ ഇറക്കാനോ ആയിരിക്കും ഗോൾ കീപ്പറെ മഞ്ഞപ്പട ടീമിൽ എത്തിക്കുന്നത്. ധീരജിന്റെ കൈകൾ ശക്തമാണെങ്കിലും മറ്റൊരു താരമെത്തുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്.
പൂനെ സിറ്റിയുടെ വിശാല്‍ കെയ്ത്, റിയൽ കാശ്മീരിന്റെ റിയൽ ഹീറോ ബിലാൽ ഖാൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നതെന്നു അറിയാൻ കഴിഞ്ഞു. അസാമാന്യ ഉയരത്തോടെ എതിരാളികളുടെ നെഞ്ചിൽ കനൽ കോറിയിടുന്ന ബിലാൽ മുൻപ് ഗോകുലം കേരള എഫ്സിക്ക് വേണ്ടിയും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. ഏത് താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുക എന്ന് പറയാറായിട്ടില്ല.
-Advertisement-