കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച സേവിനുള്ള അവാർഡ്

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച സേവിനുള്ള അവാർഡ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ധീരജ് സിങ് സ്വന്തമാക്കി. ചെന്നൈയിന് എതിരായ മത്സരത്തിൽ മൈൽസൺ ആൽവേസിന്റെ ഹെഡർ കിടുക്കാച്ചി സേവിലൂടെ തട്ടിയകറ്റിയ ധീരജ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. മോശം സീസണിലും ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാൻ ഇത്തരം കുഞ്ഞ് നേട്ടങ്ങൾ ബാക്കിയുണ്ട്.

ആരാധകരുടെ വോട്ടിങ്ങിന്റെ പിൻബലത്തിലാണ് ധീരജ് സിംഗിന്റെ സേവ് തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ ഐഎസ്എല്ലിലെ മികച്ച ഗോൾ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെംഗളൂരു എഫ് സിക്ക് എതിരെ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത വെടിക്കെട്ട് ഗോളടിച്ച കറേജ് പെകൂസണ് ആണ് ബ്ലാസ്റ്റേഴ്‌സിന് ഈ നേട്ടം നേടിക്കൊടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here