മഞ്ഞപ്പടയുടെ സ്നേഹം കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്നുവോ?

ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കുന്ന ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ഒരു കിരീടം പോലും നേടിയില്ലെങ്കിലും പതിനായിരങ്ങളാണ് ആരവങ്ങളുമായി ടീമിനെ സപ്പോർട്ട് ചെയ്യാൻ സ്റ്റേഡിയത്തിൽ എത്തുന്നത്. യൂറോപ്യൻ ക്ലബ്ബുകളെ വെല്ലും വിധമൊരു അറ്റ്മോസ്ഫിയറാണ് കൊച്ചി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഒരുക്കുന്നത്. മരക്കാനയിലോ ക്യാമ്പ് നൗവിലോ ഡോർട്ട്മുണ്ടിലോ ലഭിക്കുന്ന ആവേശത്തോടെയാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും കൊച്ചിയിലെത്തുന്നത്.

എന്നാൽ പകരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകുന്നത് നിരാശമാത്രമാണ്. സീസണുകൾ ഏറെയായി ചില സുവർണ്ണ നിമിഷങ്ങൾ ആരാധകർക്ക് നൽകിയതൊഴിച്ചാൽ സമ്പൂർണ്ണ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ്. ചങ്ക് പറിച്ച് നൽകുന്ന ആരാധകർക്ക് കിരീടം പോയിട്ട് മികച്ചൊരു മത്സരം നൽകാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ അതിലുപരി ഫുട്ബോൾ ഫാൻ എന്ന നിലയ്ക്ക് മഞ്ഞപ്പടയുടെ സ്നേഹവും ആത്മാർത്ഥതയും കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്നില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here