
ഇന്ത്യൻ സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകനായ അലൻ ജേക്കബ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് വന്നതും മലയാളികൾക്ക് സ്വന്തമായൊരു ടീം ഉണ്ടായതും ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയും ഈ കുറിപ്പിലുണ്ട്. പൂർണരൂപം ചുവടെ വായിക്കാം.
” കാൽപ്പന്തുകളിയെ വടക്കൻകേരളം സ്നേഹിച്ചപോലെ വേറെ ആരും കാണില്ല .പക്ഷേ ,കാൽപന്ത് സ്നേഹത്തിൽ ഞങ്ങളുടെ കോട്ടയംകാരും ഒട്ടും പുറകിലല്ല. എന്റെ വീട് കോട്ടയത്ത് ആണ് മലബാർ പോലെ ഒന്നും ഫുട്ബോളിന് വലിയ പ്രചാരം ഉള്ള സ്ഥലം അല്ലായിരുന്നു. മലബാറിലെ ഫുട്ബോൾ ആരാധനയൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് അത്ഭുതം ആയിരുന്നു.
പണ്ടൊക്കെ മധ്യ-വേനൽ അവധി കിട്ടി കഴിഞ്ഞാൽ പിന്നെ എവിടെ നോക്കിയാലും ക്രിക്കറ്റ് ആയിരുന്നു. അത് ഇപ്പം ഗ്രൗണ്ട് എന്നോ വീടിന്റെ മുറ്റമെന്നോ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും ക്രിക്കറ്റ് ആയിരുന്നു.അന്നൊക്കെ ഫുട്ബോൾ കളിക്കാമെന്ന് ഞങ്ങളെ പോലുള്ള ഫുട്ബോൾ പ്രേമികൾ പറഞ്ഞാൽ പുച്ഛത്തോടെ ഒരു നോട്ടമായിരുന്നു ഫലം.
അങ്ങനെ ഇരിക്കെ ആണ് ISL-ന്റെ കടന്നു വരവ്.നമ്മൾ മലയാളികൾക്ക് സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ് കിട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. പിന്നീട് അങ്ങോട്ട് നോക്കുമ്പോൾ വിപ്ലവകരമായ മുന്നേറ്റമാണ് ഫുട്ബോളിന് ഇവിടെ ഉണ്ടായത്.എല്ലാവരും പതുക്കെ പതുക്കെ ടീവിയിലൂടെ ഫുട്ബോൾ കളി കാണാൻ തുടങ്ങി.പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ കളി നേരിട്ട് കാണാൻ സ്റ്റേഡിയത്തിൽ പോയി തുടങ്ങി.
ഇപ്പോൾ വീണ്ടും ഒരു മധ്യ-വേനൽ കാലം ഏത് ഗ്രൗണ്ടിൽ നോക്കിയാലും വീടിന്റെ മുറ്റത്ത് നോക്കിയാലും ഫുട്ബോൾ കളി ആണ് കാണാൻ കഴിയുന്നത്.ആളുകൾ ഫുട്ബോളിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു യൂറോപ്യൻ ലീഗകൾ വരെ കാണാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന് നന്ദി, അകന്ന് നിന്നിരുന്ന ഫുട്ബോൾ വസന്തം തിരിച്ചു തന്നതിന്. അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചു വരട്ടെ. “