
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയോട് ഏറ്റുമുട്ടുന്നു. മഞ്ഞപ്പടയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ സികെ വിനീത് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങും.
ഈ ജനുവരിയിൽ ആണ് ചെന്നൈയിനിലേക്ക് സി കെ കൂടുമാറിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിൽ പലപ്പോളും ക്രൂശിക്കപ്പെട്ടത് സികെ വിനീത് ആയിരുന്നു. ആരാധകർ തനിക്കെതിരെ തിരിഞ്ഞതിന് ശേഷമാണ് സികെ കേരളം വിട്ടത്. സികെയോടൊപ്പം കേരളത്തെ നേരിടാൻ ഹാളിചരണുമുണ്ട്.
-Advertisement-