
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ദക്ഷിണേഷ്യൻ ഡെർബി. കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ബെംഗളൂരു എഫ്സിയെ നേരിടും. ബെംഗളൂരുവിനെ ബെംഗളൂരുവിൽ തകർക്കാനുള്ള സുവർണ്ണാവസരമാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന് കൈ വന്നിരിക്കുന്നത്.
ഏറെ മാറ്റങ്ങളുമായാണ് പ്രൊഫസറുടെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ലാൽറുവത്താരയ്ക്ക് പകരക്കാരനായി രാകിപ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ വന്നു. പരിക്ക് ഭീഷണിയാതിനാൽ അനസ് ഇല്ല. സഹൽ കളിക്കളത്തിൽ ഇന്നിറങ്ങും. ബെംഗളൂരുവിലെ സൂപ്പർ താരം മികു ബെഞ്ചിലുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്,റാകിപ്, ജിങ്കൻ, പെസിച്, പ്രിതം, കിസിറ്റോ, ദുംഗൽ, സഹൽ, പെകൂസൺ, സ്ലാവിസ, പൊപ്ലാനിക്
ബെംഗളൂരു ; ഗുർപ്രീത്, സെറാൻ, ജുവാനാൻ, നിഷു, ഖാബ്ര, ദിമാസ്, ഉദാന്ത, പാർതാലു, കീൻ ലൂയിസ്, ലാൽറൻഡിക, ഛേത്രി
-Advertisement-