കടം വീട്ടാൻ കേരള ബ്ലാസ്റ്റേഴ്സ്, ഇന്ന് ദക്ഷിണേഷ്യൻ ഡെർബി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ദക്ഷിണേഷ്യൻ ഡെർബി. കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ബെംഗളൂരു എഫ്സിയെ നേരിടും. ബെംഗളൂരുവിനെ ബെംഗളൂരുവിൽ തകർക്കാനുള്ള സുവർണ്ണാവസരമാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന് കൈ വന്നിരിക്കുന്നത്. ഇതുവരെ ബെംഗളൂരുവിനോട് ജയിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല.

ഇന്നും ജയിച്ചില്ലേൽ ടോപ്പ് സിക്സ് സ്വപ്നം ബ്ലാസ്റ്റേഴ്സിന് മറക്കാം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ബെംഗളൂരുവിനെതിരെ പരാജയമായിരുന്നു ഫലം. ഇന്ന് അവരുടെ തട്ടകത്തിൽ കടം വീട്ടാൻ ബ്ലാസ്റ്റേഴ്സിനാകുമോ എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here