സാംബ താളങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, നെയ്മർ വരുന്നെന്ന് പറഞ്ഞ് ആരാധകർ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ബുധനാഴ്ച എന്നാൽ അനൗൺസ്മെന്റ് ഡേ ആണ്. ബ്ലാസ്റ്റേഴ്സ് ഇത്തവണ സൈനിംഗുകൾ എല്ലാം പ്രഖ്യാപിച്ചത് ബുധനാഴ്ച ആണ്. എന്നാൽ അനൗൺസ്മെന്റിന് മുന്നോടിയായി ഒരു ടീസർ ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ടു. ബ്രസീലിന്റെ സ്വന്തം സാംബ താളങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.

അതേ സമയം റയൽ മാഡ്രിഡിനേയും ബാഴ്സയേയും കാഴ്ചക്കാരാക്കി ബ്ലാസ്റ്റേഴ്സ് നെയ്മറിനെ കൊച്ചിയിലെത്തിച്ചു എന്നാണ് ആരാധകർ ട്രോൾ മഴയുമായി ഈ വാർത്തയെ സ്വീകരിച്ചത്. നെയ്മർ മഞ്ഞപ്പടയിലേക്ക് എന്ന തരത്തിലുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കേരളത്തിലെ എയർപോർട്ടിൽ നെയ്മർ എത്തിയെന്ന രീതിയിൽ എഡിറ്റ് ചെയ്ത ഫോട്ടോകളും വൈറലായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here