കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം സൂപ്പർ കപ്പ് – ജിങ്കൻ

സമീപകാലത്തെ ഏറ്റവും മോശം ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിപ്പിച്ചതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സൂപ്പർ കപ്പിനിറങ്ങും. ഇന്ത്യൻ അറോസാണ് എതിരാളികൾ. സൂപ്പർ കപ്പിൽ കിരീടം ഉയർത്തുന്നതിൽ മാത്രമാണ് ഇപ്പോൾ ടീമിന്റെയും തന്റെ ശ്രദ്ധ എന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജിങ്കൻ പറഞ്ഞു.

ഇന്ന് ജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിൽ കടക്കാൻ മഞ്ഞപ്പടയ്ക്കാവുകയുള്ളു. ഈ സീസണിൽ 9 സമനിലകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. 18 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here