കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പരാമർശം, മിനർവ പഞ്ചാബ് ഉടമയ്ക്ക് എതിരെ മാനനഷ്ടക്കേസ്

കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പരാമർശം നടത്തിയ മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജിനെതിരെ എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത നഷ്ടത്തിലാണെന്നും താരങ്ങൾക്കും സ്റ്റാഫിനും പ്രതിഫലം നൽകുന്നില്ലെന്നും ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ ബജാജ് ആരോപിച്ചിരുന്നു.

തെലുങ്കാന കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത ബ്ലാസ്റ്റേഴ്‌സ് 60 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ എല്ലാം നഷ്ടത്തിൽ ആയെന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിറ്റഴിക്കുന്നത് സാമ്പത്തിക ബാധ്യത തീർക്കാൻ ആണെന്നും ഇതിനു മുൻപും വാർത്തകൾ പരന്നിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here