
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകർ സ്വന്തം ക്ലബ്ബിനെ സപ്പോർട്ട് ചെയ്യാനെത്തുക കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റേഡിയത്തിലായിരുന്നു. നാല് സീസണുകൾക്ക് ശേഷം കഥമാറി. തുടർച്ചയായ പരാജയങ്ങൾ, തുടർച്ചയായ സമനിലകൾ, സ്റ്റേഡിയം കളിയാക്കൽ ചലഞ്ച്, മാറിമാറി വരുന്ന കോച്ചുമാർ, അവസാനം ഗാലറിയിൽ നാണക്കേടിന്റെ സംഖ്യ നാലായിരം.
എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ബെംഗളൂരുവിലെ കണ്ടിരവ സ്റ്റേഡിയത്തിൽ ആവേശം അല്ല തല്ലിച്ച മഞ്ഞപ്പടയ്ക്ക് സമർപ്പിക്കണം ഈ തിരിച്ചുവരവ്. അവർ ഗാലറിയിൽ നൽകിയ ആവേശമാണ് ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ പ്രകടനം. അവസാന വിസിൽ മുഴങ്ങുമ്പോൾ ഒരു സമനിലയാണെങ്കിലും ആരാധാർക്ക് ആശ്വസിക്കാം ബ്ലാസ്റ്റേഴ്‌സ് മടങ്ങി വന്നു എന്ന്.
-Advertisement-