
ഐ ലീഗിന് ഇന്ന് വിരാമമായി. കേരളത്തിൽ നിന്നും ഗോകുലം കേരള ഐ ലീഗിൽ ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. രസകരമായ കാര്യമെന്തെന്നാൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും സീസൺ അവസാനിപ്പിച്ചത് 9ആം സ്ഥാനത്താണ്.
കേരള ഫുട്ബോളിന് വമ്പൻ തിരിച്ചടിയാണ് ഇരു കേരള ടീമുകളുടേയും മോശം പ്രകടനത്തോടെ ഉണ്ടായത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഏറ്റവും മോശം സീസണാണിത്. വെറും രണ്ട് ജയവുമായി ഒൻപതാമതാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്യ്തത്. അതേ സമയം മൂന്ന് ജയം നേടാൻ ഗോകുലം കേരളക്ക് പറ്റി. ടോപ്പ് സിക്സിൽ ഇടം നേടാറുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ 9ആം സ്ഥാനത്തായത് തകർച്ചയെ സൂചിപ്പിക്കുന്നു.
-Advertisement-