
കേരള പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് എഫ് സി തൃശ്ശൂരിനെ ആണ് തകർത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് തൃശ്ശൂരിനെ അവ്രുടെ തട്ടകത്തിൽ കേറി മഞ്ഞപ്പട അടിച്ച് തൂഫാനാക്കിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ജിതിൻ എം എസ് ഇരട്ട ഗോളുകൾ നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ചു.വിഷ്ണു രാജ് ആണ് തൃശ്ശൂരിന്റെ ആശ്വാസ ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നിൽ നിന്നിട്ടും വമ്പൻ തിരിച്ചുവരവ് നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് 12 പോയന്റാണ് നേടാൻ സാധിച്ചത്. സാറ്റ് തിരൂരിനെതിരെയുള്ള മത്സരത്തിലും ജിതിൻ എം എസ് ഗോളടിച്ചിരുന്നു. കേരള പ്രീമിയർ ലീഗിലെ വമ്പൻ പ്രകടനം താരത്തിനെ സീനിയർ ടീമിലേക്ക് എത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.