
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സ്റ്റേഡിയം നിറയ്ക്കാൻ ക്ഷണിക്കുകയാണ് മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മാച്ചിൽ എതിരാളികൾ പ്ലേ ഓഫ് യോഗ്യത നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. മോശം പ്രകടനങ്ങൾ ആവർത്തിക്കുന്നത് തുടർന്നതിനെ സ്റ്റേഡിയം എംറ്റി ചലഞ്ച് പോലുള്ള പ്രതിഷേധങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർ സംഘടിപ്പിച്ചിരുന്നു.
ചെന്നൈയിനെ ആധികാരികമായി പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ഹോം മാച്ചിൽ മൂവായിരം പേര് മാത്രമാണ് കളികാണാൻ എത്തിയത്. കൊച്ചിയെ മഞ്ഞക്കടൽ ആക്കിയിരുന്ന ആരാധക കൂട്ടാതെ തിരികെ എത്തിക്കാനാണ് മഞ്ഞപ്പടയുടെ നീക്കം.
-Advertisement-