
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതും തമ്മിലുള്ള പ്രശ്നങ്ങൾ കേരള ഫുട്ബോൾ ആരാധകരെ രണ്ടു തട്ടിൽ ആക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു .
മഞ്ഞപ്പടയെ നേരിട്ടു പ്രതികൂട്ടിൽ ആക്കുന്ന തരത്തിലുള്ള ആരോപങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന പരാതിയിൽ പറയുന്നത്. അതെ സമയം കളിക്കളത്തിന് പുറത്തെ ഈ പ്രശ്നങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനകത്തേക്കും വന്നുവെന്നു വേണം കരുതാൻ. കളത്തിന് പുറത്തെ സി.കെ.വിനീത് വിവാദം ബാധിച്ചപോലെ കളിച്ച അനസ് എടത്തൊടിക ഉള്‍പ്പെടെയുള്ള താരങ്ങള്‍ പലകുറി അപകടകരമായ പിഴവുകള്‍ വരുത്തുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.
ഇന്നത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ശ്രദ്ദിച്ച എല്ലാവര്ക്കും ഇത് മനസിലാകും. കൊച്ചിയിലെ കളിയല്ല ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഇന്നത്തെ മോശം പ്രകടനത്തിന്കാരണം ഇതാണെന്നോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു .