
മഞ്ഞപ്പട പിരിച്ച് വിടുമോ എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാരണം മറ്റൊന്നുമല്ല, സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതാണ് ഈ അഭ്യൂഹങ്ങൾക്ക് കാരണം.
മഞ്ഞപ്പടയാണ് തനിക്കെതിരെയുള്ള പല വ്യാജപ്രചാരണങ്ങൾക്കും പിന്നിൽ എന്നാണ് സികെ വിനീത് പറയുന്നത്. ‘മഞ്ഞപ്പട എക്‌സിക്യൂട്ടിവ്’ എന്ന വാട്ട്സ് അപ്പ് കൂട്ടായ്മയുടെ അഡ്മിനും മഞ്ഞപ്പടയുടെ എറണാകുളം ജില്ല അധ്യക്ഷനുമായ പ്രഭുവിനെക്കുറിച്ച് ഒരു വോയ്സ് ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ടെന്ന് വിനീത് ചൂണ്ടിക്കാട്ടുന്നു. അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് മഞ്ഞപ്പട പിരിച്ച് വിടുമെന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
-Advertisement-