കേരള ബ്ലാസ്റ്റേഴ്‌സിനോട് സികെ വിനീത് ചെയ്ത തെറ്റെന്ത് ?

സികെ വിനീത് പ്രമുഖ മാധ്യമത്തിനോട് നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ കേരള ഫുട്ബാളിൽ ആഞ്ഞടിക്കുന്നത്.
മഞ്ഞപ്പടയ്ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സികെ വിനീത് പ്രതികരിച്ചത്. മഞ്ഞപ്പട – സികെ വിനീത് വിവാദത്തിൽ മലയാളി ഫുട്ബോൾ ആരാധകർ രണ്ടു തട്ടിലാണ്.

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ച്‌ കഴിഞ്ഞു. പ്രതിസ്ഥാനത്തു ഉള്ളത് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്‌സിനോട് സികെ വിനീത് ചെയ്ത തെറ്റെന്ത് എന്ന് ഫുട്ബോൾ ലോകം ചോദിച്ചു തുടങ്ങുകയായി.

കേരള ബ്ലാസ്റ്റേഴ്‌സ് എന്നാ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് സികെ വിനീത്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചടുത്തോളം ഇതിഹാസ താരമാണ് സികെ. യഥാർത്ഥ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉന്നയിക്കേണ്ട ചോദ്യം എന്തിനു സികെ വിനീത് വേട്ടയാടപ്പെടുന്നു എന്നതാണ്. സോഷ്യൽ മീഡിയ തന്നെ രണ്ടു തട്ടിൽ ആകുമ്പോളും ഉന്നയിച്ച ആരോപണത്തിലും കൊടുത്ത പരാതിയിലും ഉറച്ച് നിൽക്കുകയാണ് നിലവിൽ ചെന്നൈയിൻ താരമായ സികെ വിനീത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here