
ഐഎസ്എൽ ആരാധകർ കാത്തിരുന്ന പോരാട്ടമെത്തി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ബെംഗളൂരു വളഞ്ഞു. ബെംഗളൂരുവിലെ ബിഎഫ്സിയുടെ ഹോം ഗ്രൗണ്ട് കണ്ടീരവ ഇന്ന് മഞ്ഞക്കടലാകും. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി സ്റ്റേഡിയം മാറുമെന്നതുറപ്പാണ്. ബ്ലാസ്റ്റേഴ്സ് ന്യൂസിന്റെ പ്രതിനിധി ബെംഗളൂരുവിൽ എത്തിച്ചേർന്ന മലയാളി ആരാധകരുടെ ആവേശം കണ്ട് ഞെട്ടിയിരിക്കുകയാണ്.
ആരും പ്രതീക്ഷിക്കാത്ത അത്രയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആണ് ബെംഗളൂരുവിലേക്ക് എത്തിയത്. യൂറോപ്യൻ ഫുട്ബോളിനെ ഓർമ്മിപ്പിക്കുന്ന ട്രാവലിംഗ് ഫാൻസ് ആണ് മഞ്ഞപ്പട. എവേ സ്റ്റാൻഡു മാത്രമല്ല കണ്ടീരവ മുഴുവൻ നാളെ കാണികളാൽ നിറയും. സ്റ്റേഡിയത്തിലെ ടിക്കറ്റ് മുഴുവൻ വിറ്റു തീർന്നിട്ടുണ്ട്. ബെംഗളൂരു എഫ് സിക്ക് എതിരെ നല്ല റെക്കോർഡ് ഒന്നും കേരള ബ്ലാസ്റ്റേഴ്സിന് പറയാനില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണുകളുടെ കടം വീട്ടാൻ ആകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.