കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പ് പ്രകടനം, പ്രൊഫസർ കലിപ്പിൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം സൂപ്പർ കപ്പ് പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി പരിശീലകൻ നെലോ വിംഗാഡ രംഗത്ത്. ഇന്നലെ ഇന്ത്യൻ യുവനിരയോടും തോറ്റ് സൂപ്പർ കപ്പിൽ നിന്നും പുറത്തായിയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. പേരുകേട്ട ബ്ലാസ്റ്റേഴ്‌സ് നിരയെ പൂ പറിക്കാന് ലാഘവത്തോടെയാണ് ഇന്ത്യൻ ആരോസ് പൂട്ടിക്കെട്ടിയത്.

ഇന്ത്യൻ യുവനിരയെ മികച്ച പ്രകടനത്തിന് അനുമോദിച്ച പ്രൊഫസർ , ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഐ എസ് എല്ലിൽ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ഏക പ്രതീക്ഷ സൂപ്പർ കപ്പായിരുന്നു. എന്നാൽ സൂപ്പർ കപ്പിൽ യുവതാരങ്ങളോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ് പുറത്തായി. അങ്ങനെ സമ്പൂർണ ദുരന്തമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ അവസാനിക്കുകയും ചെയ്തിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here