
മലയാളികളുടെ ആവേശം കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു സൂപ്പർ കപ്പിനായി. ഈ വെള്ളിയാഴ്ചയാണ് സൂപ്പർകപ്പ് മത്സരം നടക്കുന്നത്. ഐ ലീഗിലെ എട്ടാം സ്ഥാനക്കാരായ ഇന്ത്യൻ ആരോസ് ആണ് മഞ്ഞപ്പടയുടെ എതിരാളികൾ. കേരള ഡെർബിയെന്ന മലയാളി ഫുട്ബോൾ ആരധകരുടെ സ്വപ്നം ഈ സീസണിലും നടപ്പിലാകില്ല.
ഗോകുലം ഒൻപതാം സ്ഥാനത് ആയതാണ് ഈ സാധ്യത ഇല്ലാതാക്കിയത്. ഐലീഗിൽ എട്ടാമത് ഫിനിഷ് ചെയ്ത ടീമുമായിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടത്. ഇപ്പോൾ ഇന്ത്യൻ ആരോസണ് എട്ടാം സ്ഥാനത്ത്. 17 പോയന്റുമായിട്ടാണ് ഗോകുലം കേരള ഐ ലീഗിൽ ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൂപ്പർ കപ്പ് മത്സരം മാർച്ച് 15ന് ആണ്. യോഗ്യത മത്സരത്തിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്രീ ക്വാർട്ടറിൽ കടക്കാം. അതെ സമയം സൂപ്പർ താരങ്ങളായ ധീരജ് സിങ്ങും സഹൽ അബ്ദുൽ സമദും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഇരു താരങ്ങളും ഇന്ത്യൻ ടീമിനൊപ്പമായതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.