കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം, സൂപ്പർ താരം പെട്ടന്ന് തിരികെയെത്തും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം. സൂപ്പർ താരം ജൈറോ പെട്ടന്ന് തിരികെയെത്തും. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം ജൈറോ ദീർഘകാലം പുറത്തായിരിക്കും എന്ന് രാവിലെ ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ജൈറോയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്നും താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും എന്നുമാണ് ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. എന്നാാൽ രണ്ട് ആഴ്ച്ച കൊണ്ട് താൻ തിരികെയെത്തുമെന്ന് ബ്ലാസ്റ്റേഴ്സ് താരം ജൈറോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കായ ജൈറോയ്ക്ക് പരിക്കേറ്റത്. സീസൺ ആരംഭം മുതൽ പരിക്ക് സഹിച്ചായിരുന്നു ജൈറോ കളിച്ചിരുന്നത്. ജൈറോയ്ക്ക് പകരം ഒരു പുതിയ ഡിഫൻഡറെ എത്തിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചതിന് പിന്നാലെയാണ് താൻ തിരികെ വരുമെന്നും മഞ്ഞപ്പടയുമായുള്ള കോണ്ട്രാക്റ്റ് അവസാനിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here