
കേരള ഫുട്ബാൾ രംഗത്ത് പുതിയ വിപ്ലവം രചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി . കേരളത്തിലെ വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്കായി ‘കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്’ എന്നപേരിൽ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുന്നു.
ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് ഫുട്ബോൾ സെന്റർ കൊച്ചിയിൽ നോർത്ത് കളമശേരിയിലെ, പാർക്ക് വേയിൽ (നവംബർ 17ന്) ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഡാരൻ കാൽഡെയ്‌റ, അബ്ദുൾ ഹക്കു എന്നിവർ ചേർന്ന് പദ്ധതി ഉത്ഘാടനം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീഖ് പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15ടീം ഹെഡ് കോച്ച് ഷമീൽ ചെമ്പകത്തിൽ ആദ്യദിനത്തിൽ പരിശീലനം നൽകി.
പാർക്ക് വേയിൽ ആരംഭിച്ച സെന്ററിലെ ഫീസ്, രജിസ്ട്രേഷൻ എന്നിവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി
+91 7025115557 എന്ന നമ്പറിൽ ബന്ധപ്പെടാം. പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന കോച്ചുകൾക്ക് തങ്ങളുടെ ബയോഡേറ്റ [email protected]എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്.