
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. അവസാന റൗണ്ടിൽ യുവതാരങ്ങളായ സഹാളും ധീരജ് സിങ്ങും കളിക്കില്ല. അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലാണ് മഞ്ഞപ്പടയുടെ ഇരു താരങ്ങൾക്കും സെലെക്ഷൻ ലഭിച്ചത്. മാര്ച്ച് 22 മുതല് 26 വരെ ഉസ്ബെക്കിസ്ഥാനില് വച്ചാണ് ഇന്ത്യ ഉള്പപെടുന്ന ഗ്രൂപ്പ് എഫ് മത്സരങ്ങള് നടക്കുന്നത്.
ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പ് നടക്കുന്ന സമയത് തന്നെയാകും ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന റൌണ്ട് മത്സരങ്ങൾ നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ടു മത്സരങ്ങൾ ആയിരിക്കും ഇരുവർക്കും നഷ്ടപ്പെടുക. ഗോവയ്ക്കെതിരെയും നോർത്ത് സ്റ്റിനെതിരെയുമുള്ള മത്സരങ്ങളിൽ ആവും സഹലും ധീരജ് സിങ്ങും കളിക്കാതെയിരിക്കുക.
-Advertisement-