
ഇന്ത്യയിൽ ഏറ്റവുമധികം ഫുട്ബോൾ ഫാൻസുള്ളത് കേരളത്തിൽ, തുറന്ന് പറഞ്ഞ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അന്റൊണിയോ ജെർമൻ. നിലവിൽ ഗോകുലം കേരള എഫ്സിയുടെ താരമാണ് ജെർമൻ മോഹൻ ബഗാനെതിരായ ആദ്യ ഐ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
കേരളത്തിൽ നിന്നുള്ള ഫുട്ബോൾ ആരാധകർ വേറെ ലെവലാണെന്ന് ജെർമ്മൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് താനെപ്പളും കടപ്പെട്ടവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും വ്യത്യസ്തമാണ് ഐ ലീഗ് എങ്കിലും ഇത്തവണ ഗോകുലത്തിനൊപ്പം കപ്പടിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ജെർമ്മൻ കൂട്ടിച്ചേർത്തു.
-Advertisement-