കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയഗാഥ

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയഗാഥ തുടരുന്നു. ഗ്രൂപ്പ് എ യിലെ പോരാട്ടത്തിൽ കരുത്തരായ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കരുത്ത് കാട്ടിയത്. തിരൂരിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

മഞ്ഞപ്പടയ്ക്ക് വേണ്ടി അഭിജിതും സുരാഗ് ഛേത്രിയും ഗോളടിച്ചു. എസ്‌ബിഐക്ക് എതിരായ മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ന് നടത്തിയത്. ഇപ്പോൾ ഏഴുപോയന്റുമായി ഗ്രൂപ്പ് എയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ് .

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here