കേരള ബ്ലാസ്‌റ്റേഴ്‌സിനെ അട്ടിമറിച്ച് എഫ്‌സി തൃശൂർ

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അട്ടിമറിച്ച് എഫ്‌സി തൃശൂർ. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ എഫ്‌സി തൃശൂർ പരാജയപ്പെടുത്തിയത്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ കേറിയാണ് എഫ്‌സി തൃശൂർ വമ്പൻ ജയം നേടിയത്. സിബിൻ വർഗീസും ഉച്ചെയുമാണ് തൃശ്ശൂരിന്റെ ഗോളടിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടിയത് സുരജ് ആണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്‌സ് താരം വിസ സ്റ്റൊഹാനോവിചിനെ ബ്ലാസ്റ്റേഴ്‌സ് ഇറക്കിയെങ്കിലും താരത്തിനും മഞ്ഞപ്പടയെ രക്ഷിക്കാനായില്ല. തോറ്റെങ്കിലും 12 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here