
സൈബർ അക്രമണത്തിനെതിരെ കൈകോർത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കെതിരെ ഉയർന്ന വലിയ ആരോപണമായിരുന്നു സൈബർ ആക്രമണം. സ്വന്തം ആരാധകർക്കെതിരെ സൈബർ ആക്രമണം വരെ മഞ്ഞപ്പട നടത്തിയെന്ന് ആരോപണം അവർ നേരിട്ടിരുന്നു. ഇനി സൈബർ ആക്രമണങ്ങൾ നടത്തില്ല എന്ന് മഞ്ഞപ്പട പ്രതിജ്ഞ എടുത്തിരിക്കുകയാണ്.
മഞ്ഞപ്പടയുടെ ഗ്ലോബൽ മീറ്റിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫുകൾക്കും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾക്ക് എതിരെ പ്രവർത്തിക്കാനും ഇതിനായി #StopCyberAbuse – എന്ന ക്യാമ്പയിൻ തുടങ്ങുന്നതിനുമാണ് മഞ്ഞപ്പട ഗ്ലോബൽ മീറ്റിൽ തീരുമാനിച്ചത്. വിമര്‍ശനം ആണ് മഞ്ഞപ്പടയുടെ ആരാധകർ നടത്തണ്ടതെന്നും അല്ലാതെ അധിക്ഷേപം അല്ലെന്നും മഞ്ഞപ്പട പറഞ്ഞു.
-Advertisement-